Search 

VFPCK is an ISO 9001 certified Organisation
 
വിപണി വിവര കേന്ദ്രം (എം.ഐ.സി.)

കേരളത്തിലെ പഴം, പച്ചക്കറി മേഖലയ്‌ക്കാവശ്യ മായ കമ്പോളവിവരങ്ങള്‍ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് 1993ല്‍ കമ്പോളവിവര കേന്ദ്രം സ്ഥാപിച്ചത്‌. പ്രസ്‌തുത മേഖലയിലെ ഉപഭോ ക്താക്കള്‍ക്കാവശ്യമായ കമ്പോളവിവരങ്ങള്‍ ലഭ്യമാക്കുന്നതില്‍ കമ്പോളവിവര കേന്ദ്രം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു.


കമ്പോളവിവര കേന്ദ്രത്തിന്റെ പ്രാധാന്യം
  • പഴം, പച്ചക്കറി മേഖലയിലെ വിപണി വില വിവരങ്ങളുടെ വിശ്വസനീയമായ ഒരു സ്രോതസ്സ്‌.
  • കമ്പോളവിവര കേന്ദ്രത്തിന്റെ വിലവിവരങ്ങള്‍ക്കനുസൃതമായിട്ടാണ്‌ കര്‍ഷകസമിതികളില്‍ വില നിര്‍ണ്ണയിക്കുന്നത്‌.
  • മുന്‍കാല വിലവിവരങ്ങള്‍ ഉല്‌പാദന ആസൂത്രണത്തിനും വില പ്രവചനത്തിനും ഉപയോഗിക്കുന്നു.
  • കാര്‍ഷികമേഖലയിലെ ഗവേഷണങ്ങള്‍ക്കുതകുന്ന വിവര സ്രോതസ്സ്‌

വി.എ.ഫ്‌.പി.സി.കെ. ആസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്ന കമ്പോളവിവര കേന്ദ്രത്തില്‍ എല്ലാ ദിവസവും കേരളത്തിലെ പ്രധാനപ്പെട്ട 16 പഴം പച്ചക്കറി കമ്പോളങ്ങളിലെയും മറുനാട്ടിലെ 4 കമ്പോളങ്ങളിലെയും പഴം, പച്ചക്കറികളുടെ വിലയും വരവും സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുന്നു. അങ്ങാടികളുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

കേരളത്തിലെ കമ്പോളങ്ങള്‍:
    ചാല, കൊല്ലം, പാറക്കോട്‌, കോട്ടയം, കുറുപ്പന്തറ, ആലപ്പുഴ, എറണാകുളം, പെരുമ്പാവൂര്‍, ആലുവ, തൃശ്ശൂര്‍, പാലക്കാട്‌, മഞ്ചേരി, കോഴിക്കോട്‌, കല്‍പ്പറ്റ, തലശ്ശേരി.
മറുനാടന്‍ കമ്പോളങ്ങള്‍:
    മേട്ടുപ്പാളയം, കോയമ്പത്തൂര്‍, നാഗര്‍കോവില്‍, മധുര
    .

പൈനാപ്പിള്‍ കമ്പോളം‍:
    വാഴക്കുളം


കമ്പോള വിലകളുടെ വിജ്ഞാപനം

പ്രതിദിന വിലവിവരങ്ങള്‍ പത്രം, റേഡിയോ, ഫാക്‌സ്‌, ഫോണ്‍, ഇന്റര്‍നെറ്റ്, ഇ-മെയില്‍ മുഖേന സ്വാശ്രയകര്‍ഷകസമിതികള്‍ക്കും മറ്റിതര സ്ഥാപനങ്ങള്‍ക്കും എത്തിച്ചുകൊടുക്കുന്നതിനു പുറമെ മുന്‍വര്‍ഷങ്ങളിലെ വിലവിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ പഠനങ്ങളും നടത്തുന്നു.



പ്രധാനപ്പെട്ട റിപ്പോര്‍ട്ടുകള്‍:
  1. പ്രതിദിന വിലവിവരം
  2. പ്രതിവാര വിപണി അവലോകനം
  3. പ്രതിവാര കമ്പോള പ്രവചനം
  4. മുന്‍കാല കമ്പോള പ്രവണത
  5. പഴം പച്ചക്കറികളുടെ വില വ്യത്യാസം
  6. ഒരുവര്‍ഷത്തെ വിപണി പ്രവചനം
  7. കര്ഷക വിപണി വിലയും കമ്പോള വിലയും തമ്മിലുള്ള താരതമ്യം
  8. ഉപഭോക്തൃ വിലയില്‍ കര്ഷകര്‍ക്കുള്ള പങ്ക്
റിപ്പോര്‍ട്ടുകള്‍ കാണുവാന്‍ മുകളിലേ പേരുകളില്‍ ക്ലിക്ക് ചെയ്യുക.
 
(c) 2007, വെജിറ്റബിള്‍ & ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍, കേരളം. (VFPCK). രൂപകല്‍പ്പനയും സാക്ഷാത്കാരവും : വെബ്ബ്‌ സര്‍ക്യൂട്ട്‌ ഇന്ത്യ