»ആമുഖം
»ഉത്പാദന സഹായം
»വിപണിസഹായം
»സാങ്കേതികം
|
|
| |
|
|
| ഉത്പാദന സഹായം »
പി.ടി.ഡി. |
കര്‍ഷക പങ്കാളിത്ത ഗവേഷണം
ഗവേഷണത്തില്‍ ഏര്‍പ്പെടുന്നവരുടെ അറിവും അനുഭവ പരിജ്ഞാനവും, പ്രതിബദ്ധതയും
ഏതൊരു ഗവേഷണ പദ്ധതിയുടേയും വിജയത്തിന് അനിവാര്യമാണ്. കൃഷിയില്‍ മറ്റാരേക്കാളും പ്രാദേശിക
പരിജ്ഞാനമുള്ള മികച്ച കര്‍ഷകരേ ഗവേഷണത്തില്‍ ഉള്‍പ്പടുത്തേണ്ടത് അത്യാവശ്യമാണ്.
കര്‍ഷകരുടെ പങ്കാളിത്തത്തോടെ അവരുടെ തോട്ടങ്ങളില്‍ തന്നെ പരീക്ഷണങ്ങള്‍ നടത്തി സാങ്കേതിക
വിദ്യകള്‍ വികസിപ്പിക്കുകയും പരിഷ്‌കരിക്കുകയും ചെയ്യുന്ന ഒരു സമീപനമാണ് കര്‍ഷക
പങ്കാളിത്ത ഗവേഷണം. സാങ്കേതിക വിദ്യകളുടെ വികസനത്തിനും അവയുടെ വ്യാപനത്തിനും കര്‍ഷകര്‍
തന്നെ പ്രധാന പങ്കുവഹിക്കുന്നു. ഒരു ഗവേഷണ പദ്ധതി എന്നതിലുപരിയായി ഒരോ പ്രദേശത്തിനും
അനുയോജ്യമായ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുക, കര്‍ഷകരുടെ പരീക്ഷണപാടവം വര്‍ദ്ധിപ്പിക്കുക
എന്നിവയ്‌ക്കാണ് പങ്കാളിത്ത ഗവേഷണത്തില്‍ ഊന്നല്‍ നല്‍കുന്നത്.
പങ്കാളിത്ത ഗവേഷണത്തിന്‍റെ വിവിധ ഘട്ടങ്ങള്‍
- കര്‍ഷകരും വിജ്ഞാന വ്യാപന ഉദ്യോഗസ്ഥരും ഒരുമിച്ചിരുന്ന് വിശകലനം നടത്തി, ഓരോ പ്രദേശത്തെയും പ്രധാന കാര്‍ഷിക പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നു.
- ഓരോ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് കര്‍ഷകരുടെ അറിവും ശാസ്‌ത്രിയ രീതികളും ഉള്‍പ്പെടുന്ന പരിഹാരമാര്‍ഗ്ഗങ്ങള്‍ ക്രോഡീകരിക്കുന്നു.
- ഏറ്റവും മികച്ച പരിഹാരമാര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തി പരീക്ഷണങ്ങള്‍ രൂപകല്‍പന നടത്തുന്നു.
- സ്വാശ്രയസംഘത്തിലെ ഒരു കര്‍ഷകനെ പരീക്ഷണം നടത്തുന്നതിനായി ചുമതലപ്പെടുത്തുന്നു.
- പരീക്ഷണത്തിന്‍റെ പുരോഗതി സ്വാശ്രയസംഘയോഗങ്ങളില്‍ ചര്‍ച്ചചെയ്യുകയും, കര്‍ഷകര്‍ പരീക്ഷണ തോട്ടം സന്ദര്‍ശിക്കുകയും ചെയ്യുന്നു.
- പരീക്ഷണഫലം വിലയിരുത്തുന്നതിനായി പ്രധാനപ്പെട്ട നിരീക്ഷണങ്ങള്‍ കര്‍ഷകര്‍ രേഖപ്പെടുത്തുന്നു.
- പരീക്ഷണം പൂര്‍ത്തിയാക്കുമ്പോള്‍, പരീക്ഷണഫലം ഗ്രൂപ്പ് യോഗങ്ങളില്‍ ചര്‍ച്ച ചെയ്യുകയും വിലയിരുത്തുകയും പരീക്ഷണഫലങ്ങള്‍ മറ്റുകര്‍ഷകരുമായി പങ്കുവയ്‌ക്കുകയും ചെയ്യുന്നു.
പങ്കാളിത്തഗവേഷണത്തിന്‍റെ നേട്ടങ്ങള്‍ :
- സാങ്കേതികവിദ്യാ വികസനവും വ്യാപനവും ഒരുമിച്ചു നടക്കുന്നു.
- ഓരോ പ്രദേശത്തിനും ഇണങ്ങുന്ന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാന്‍ കഴിയുന്നു.
- കര്‍ഷകരുടെ പരീഷണപാടവം ശക്തിപ്പെടുത്താന്‍ കഴിയുന്നു
പങ്കാളിത്ത ഗവേഷണത്തിലൂടെ വികസിപ്പിച്ച സാങ്കേതികവിദ്യകള്‍
പങ്കാളിത്ത ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകളെക്കുറിച്ച് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. |
| |
|
|