»ആമുഖം
»ഉത്പാദന സഹായം
»വിപണിസഹായം
»സാങ്കേതികം
|
|
| |
|
|
| ആമുഖം »
ഞങ്ങളെക്കുറിച്ച് |
ഞങ്ങളെപ്പറ്റി ഒരു വാക്ക്

കേരളത്തിന്റെ പഴം- പച്ചക്കറി മേഖലയുടെ സമഗ്ര വികസനത്തിന് രൂപീകൃതമായ,
ഐ.എസ്.ഒ. അംഗീകാരം ലഭിച്ച സ്ഥാപനമാണ് വി.എഫ്.പി.സി.കെ. സംസ്ഥാന
കൃഷിവകുപ്പ് മന്ത്രി ചെയര്‍മാനായുള്ള ഈ സ്ഥാപനം 2001-ല്‍ രൂപീകൃതമായി. പഴം-പച്ചക്കറി
മേഖലയുടെ അഭൂതപൂര്‍വ്വമായ നേട്ടവും വിപ്ലവകരമായ അഭിവൃദ്ധിയും യാഥാര്‍ത്ഥ്യമാക്കിയ
കെ.എച്ച്.ഡി.പി യുടെ (കേരള ഹോര്‍ട്ടീകള്‍ച്ചറല്‍ ഡവലപ്പ്മെന്റ് പ്രോഗ്രാം) തുടര്‍ സംവിധാനമാണ് വി.എഫ്.പി.സി.കെ. ഇന്ത്യന്‍ കമ്പനി
നിയമത്തിലെ സെക്‌ഷന്‍ 25 പ്രകാരം രജിസ്റ്റര്‍ ചെയ്‌തിരിക്കുന്ന ഈ സ്ഥാപനം ലാഭേച്ഛ
കൂടാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വയംഭരണ സ്ഥാപനമാണ്. സ്വാശ്രയസംഘങ്ങള്‍ (എസ്.എച്ച്.ജി.)
ആണ് വി.എഫ്.പി.സി.കെ യുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന ശില. ഈ കര്‍ഷക കൂട്ടായ്‌മകളിലൂടെയാണ്
വി.എഫ്.പി.സി.കെ. യുടെ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങളായ വായ്‌പ, ഇന്‍ഷുറന്‍സ്, വിപണനം,
പങ്കാളിത്ത ഗവേഷണം, മൂല്യവര്‍ദ്ധിത ഉല്‌പന്നങ്ങളുടെ ഉല്‌പാദനം, കയറ്റുമതി എന്നിവ
നടപ്പില്‍ വരുത്തുന്നത്.
കര്‍ഷകര്‍ മുഖ്യഷെയര്‍ (50%) വഹിക്കുന്ന ഈ കമ്പനിയില്‍ ഗവണ്‍മെന്റും, ധനകാര്യസ്ഥാപനങ്ങളും
യഥാക്രമം 30%, 20% ഷെയറുകള്‍ വഹിക്കുന്നു.
ഈ കമ്പനിയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന 11 അംഗ ഡയറക്ടര്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍
സംസ്ഥാന കൃഷിവകുപ്പ് മന്ത്രിയാണ്. ഈ ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍ - നാല് കര്‍ഷക പ്രതിനിധികള്‍,
രണ്ട് ഗവണ്‍മെന്റ് പ്രതിനിധികള്‍, ഒരു ധനകാര്യസ്ഥാപനത്തിന്റെ പ്രതിനിധി, വി.എഫ്.പി.സി.കെ.
സി.ഇ.ഒ., ഹോര്‍ട്ടികള്‍ച്ചര്‍ നാഷണല്‍ ഏജന്‍സിയുടെ പ്രതിനിധി, യൂറോപ്യന്‍ യൂണിയന്‍
പ്രതിനിധി എന്നിവരാണ്. "

- കാഴ്‌ചപ്പാട്:
ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയിലെ മികവുറ്റ ഒരു സ്ഥാപനമായി വളരുക എന്നതാണ് വി.എഫ്.പി.സി.കെ.
യുടെ ലക്‌ഷ്യം.
- ദൗത്യം:
ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയില്‍ കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടവര്‍ക്കും
ഉപയോഗയുക്തവും, പ്രയോജനപ്രദവും കാര്‍ഷികവൃത്തിയോട് താല്‍പര്യം ജനിപ്പിക്കുന്നതുമായ
പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുക.
- ലക്‌ഷ്യം :
പഴം പച്ചക്കറി ഉല്‌പാദനം നടത്തുന്ന കര്‍ഷകര്‍ക്ക് സ്ഥായിയായതും, ഉയര്‍ന്നതും, ലാഭകരവുമായ
സ്ഥിരവരുമാനം ഉറപ്പുവരുത്തുക, അതുവഴി അവരുടെ ജീവിതനിലവാരം ഉയര്‍ത്തുക എന്നതാണ്
വി.എഫ്.പി.സി.കെ. യുടെ പ്രധാനലക്‌ഷ്യം. ഇതുവഴി സംസ്ഥാനത്തെ പഴം-പച്ചക്കറി ഉല്‌പാദനം
വര്‍ദ്ധിപ്പിക്കാനും ലക്‌ഷ്യമിടുന്നു.
|
| |
|
|