Search 

VFPCK is an ISO 9001 certified Organisation
 
സസ്യ

വൈവിധ്യമാര്‍ന്ന പഴം പച്ചക്കറികള്‍, വൃത്തിയായി ന്യായവിലക്ക്‌ ചുറ്റുപാടുള്ള ഉപഭോക്താക്കള്‍ക്ക്‌ ലഭ്യമാക്കു ന്നതിനായി സസ്യ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന മേല്‍ത്തരം പഴം-പച്ചക്കറികള്‍ ഉപഭോക്താക്കള്‍ക്ക്‌ നേരിട്ട്‌ സസ്യയിലൂടെ ലഭിക്കുന്നു. ഇടത്തട്ടുകാര്‍ നേടിയിരുന്ന ലാഭം കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും പങ്കിട്ടു നല്‍കുന്നതിന്‌ ഇത്‌ സഹായകരമാകുന്നു.

പ്രവര്‍ത്തന രീതി
  • ടൈപ്പ്‌ എ:
  • വി.എഫ്‌.പി.സി.കെ. നേരിട്ട്‌ പ്രവര്‍ത്തിപ്പിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍.
  • ടൈപ്പ്‌ ബി
  • : ഫ്രാഞ്ചൈസി ഷോപ്പുകള്‍ : വി.എഫ്‌.പി.സി.കെ. സംഭരിക്കുന്ന പഴം പച്ചക്കറികള്‍ ഫ്രാഞ്ചൈസി ഷോപ്പുകളില്‍ എത്തിച്ചുകൊടുക്കുന്നു. വി.എഫ്‌. പി.സി.കെ. നിര്‍ദ്ദേശിക്കുന്ന വിലയ്ക്കാണ്‌ ഉല്‌പന്നങ്ങള്‍ വിറ്റഴിയ്ക്കേണ്ടത്‌. ഫ്രാഞ്ചൈസി ഉടമ 15000/ രൂപ ഒരു വര്‍ഷത്തെ സെക്യൂരിറ്റി ഡെപ്പോസിറ്റായും ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിനു ശേഷം 1000/ രൂപ വീതം വാര്‍ഷിക ഫ്രാഞ്ചൈസി ഫീസായും നല്‍കേണ്ടതാണ്‌.

നിലവില്‍ വി.എഫ്‌.പി.സി.കെ. നേരിട്ടു നടത്തുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ എറണാകുളം ജില്ലയിലെ പാലാരിവട്ടം, കതൃക്കടവ്‌ എന്നിവിടങ്ങളിലും കൊല്ലം ജില്ലയിലെ കടപ്പാക്കടയിലും പ്രവര്‍ത്തിച്ചുവരുന്നു.
 
(c) 2007, വെജിറ്റബിള്‍ & ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍, കേരളം. (VFPCK). രൂപകല്‍പ്പനയും സാക്ഷാത്കാരവും : വെബ്ബ്‌ സര്‍ക്യൂട്ട്‌ ഇന്ത്യ