Search 

VFPCK is an ISO 9001 certified Organisation
 
കയറ്റുമതി

കേരളത്തിന്റെ തനതു പഴങ്ങളും, പച്ചക്കറികളും ആഗോള വിപണിയില്‍ വേണ്ടത്ര പ്രചാരം നേടിയെടുക്കു ന്നതിനായി വി.എഫ്.പി . സി.കെ കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടു. കര്‍ഷകര്‍ക്കു തങ്ങളുടെ ഉല്‌‌പന്നങ്ങള്‍ മറു നാട്ടില്‍ വില്‍ക്കുന്നതിനുള്ള സാങ്കേതിക-സ്ഥാപന സഹായങ്ങള്‍ നല്‍കുകയാണ്‌ കയറ്റുമതി വിഭാഗം ചെയ്‌തു വരുന്നത്‌. അതു കൂടാതെ പഴങ്ങളുടെയും പച്ചക്കറികളുടെയും കയറ്റുമതിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ ആവശ്യമുള്ള സാങ്കേതിക സഹായങ്ങള്‍ ഏര്‍പ്പാടാക്കിക്കൊടുക്കുന്ന ഏജന്‍സിയായും പ്രവര്‍ത്തിച്ചു വരുന്നു.


കയറ്റുമതി പ്രവര്‍ത്തനങ്ങളുടെ ലക്‌ഷ്യങ്ങള്‍ ഇനി പറയുന്നവയാണ്‌.
  • ഉല്‌പാദനം കൂടുതലുള്ള സീസണുകളില്‍ വിലത്തകര്‍ച്ച ഉണ്ടാകുന്നതു പരമാവധി ഒഴിവാക്കുക.
  • കര്‍ഷകരുടെ ഉത്‌പന്നങ്ങള്‍ക്ക്‌ മികച്ച വില നേടിക്കൊടുക്കുക.
  • കേരളത്തിന്റെ തനതു പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ആഗോളവിപണിയില്‍ വേണ്ടത്ര പ്രചാരം നല്‍കുക.

കൗണ്‍സില്‍ സ്വന്തം ലൈസന്‍സില്‍ നേരിട്ടു കയറ്റുമതി ചെയ്യുകയും മറ്റു കയറ്റുമതിക്കാര്‍ക്കു ആവശ്യമുള്ള ഉല്‌പന്നങ്ങള്‍ വിപണികള്‍ വഴി ലഭ്യമാക്കിക്കൊടുക്കുകയും ചെയ്യുന്നുണ്ട്‌. പഴങ്ങളുടെയും പച്ചക്കറികളുടെയും കയറ്റുമതിക്കാവശ്യമായ പ്രോട്ടോക്കോള്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള ഗവേഷണം, പരീക്ഷണങ്ങള്‍, ട്രയല്‍ കണ്‍സൈന്‍മെന്റുകള്‍‍, മാര്‍ക്കറ്റ്‌ സ്റ്റഡി, എക്‌സിബിഷനുകളിലെ പങ്കാളിത്തം തുടങ്ങിയവയാണ്‌ ഈ രംഗത്തു കൗണ്‍സില്‍ ചെയ്‌തു വരുന്നത്‌

കയറ്റുമതിയില്‍ പെടുന്ന ഉല്‌പന്നങ്ങള്‍
കൗണ്‍സില്‍ വഴിയുള്ള കയറ്റുമതിയില്‍ പെടുന്ന ഉല്‌പന്നങ്ങള്‍ ഇനി പറയുന്നവയാണ്‌. പയര്‍, പടവലം പാവല്‍, വഴുതന, കുമ്പളം, വെള്ളരി, മത്തന്‍, ഇഞ്ചി, ചുരയ്‌ക്ക, പീച്ചിങ്ങ, കപ്പ, ചേമ്പ്‌, കൂര്‍ക്ക, ചേന, കോവയ്‌ക്ക, മുരിങ്ങയ്‌ക്ക, വെണ്ട, വാഴപ്പിണ്ടി, വാഴക്കുടപ്പന്‍, പൈനാപ്പിള്‍, മാമ്പഴം, വിവിധ ഇനം വാഴപ്പഴങ്ങള്‍. 'വെഫ്‌ കൊ ഫ്രൈസ്‌' എന്ന ബ്രാന്‍ഡില്‍ നേന്ത്രക്കായ ഉപ്പേരിയും കയറ്റുമതി ചെയ്യുന്നുണ്ട്‌.
 
(c) 2007, വെജിറ്റബിള്‍ & ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍, കേരളം. (VFPCK). രൂപകല്‍പ്പനയും സാക്ഷാത്കാരവും : വെബ്ബ്‌ സര്‍ക്യൂട്ട്‌ ഇന്ത്യ