Search 

VFPCK is an ISO 9001 certified Organisation
 
കര്‍ഷകവിപണി (സ്വാശ്രയ കര്‍ഷകസമിതികള്‍)

കാര്‍ഷികോല്‌പന്നങ്ങളുടെ വിപണനം മെച്ചപ്പെട്ടരീതിയില്‍ നടപ്പിലാക്കു ന്നതിനായി കര്‍ഷകരെ പ്രാപ്‌തരാക്കുക എന്ന ഉദ്ദേശത്തോടെ വി.എഫ്‌‌.പി. സി.കെ നടപ്പിലാക്കിയ നൂതന വിപണന സമ്പ്രദായമാണ്‌ കൂട്ടായ വിപണനം. കൂട്ടായ വിപണനം എന്ന ആശയത്തിലൂടെ കര്‍ഷകര്‍ക്ക്‌ മെച്ചപ്പെട്ടവില നേടിയെടുക്കാനാകുന്നു എന്നു മാത്രല്ല ഒരു നൂതന വിപണന സമ്പ്രദായം രൂപവത്‌ക്കരിക്കപ്പെടുകയും ചെയ്യുന്നു. കൂട്ടായ വിപണനത്തില്‍ ഉല്‌പാദനമേഖല കേന്ദ്രീകരിച്ച്‌‌ 10 മുതല്‍ 15 വരെ സ്വാശ്രയ സംഘങ്ങളിലുള്‍പ്പെടുന്ന 150-250 കര്‍ഷകര്‍ തങ്ങളുടെ ഉല്‌‌പന്നങ്ങള്‍ ഒരു പൊതുസ്ഥലത്ത്‌‌ സംഭരിച്ച്‌ വിപണനം നടത്തുന്നു. സ്വാശ്രയ കര്‍ഷകസമിതി എന്നപേരില്‍ അറിയപ്പെടുന്ന ഈ വിപണനകേന്ദ്രങ്ങളില്‍ ധാരാളം ഉല്‌‌പന്നങ്ങള്‍ സംഭരിക്കുന്നതുകൊണ്ട്‌ കച്ചവടക്കാരെ അങ്ങോട്ട്‌‌ ആകര്‍ഷിച്ച്‌‌ വരുത്തുന്നതിനും കര്‍ഷകര്‍ക്ക്‌ വില പേശുന്നതിനും അവസരമൊരുക്കുന്നു. കര്‍ഷകസമിതികളില്‍ കൃത്യമായ തൂക്കവും കണക്കുകളും നിഷ്‌കര്‍ഷിക്കപ്പെടുന്നു. കര്‍ഷകര്‍ തന്നെയാണ് സ്വാശ്രയ കര്‍ഷക സമിതികളില്‍ ഉല്‌പന്നങ്ങള്‍ കയറ്റുന്നതും ഇറക്കുന്നതും കൈകാര്യം ചെയ്യുന്നത്‌‌. ഇത്‌‌ വിളവെടുപ്പിനുശേഷമുള്ള നഷ്ടങ്ങള്‍ ഗണ്യമായി കുറയ്‌ക്കുന്നു. ഇതു കൂടാതെ പൊതു മാര്‍ക്കറ്റിലേക്ക്‌ ഉല്‌പന്നം കൊണ്ടുപോകുമ്പോള്‍ ഉണ്ടാകുന്ന മരാമത്തുചെലവുകളും ഒഴിവാക്കപ്പെടുന്നു. കര്‍ഷകര്‍ക്ക്‌ തങ്ങളുടെ ഉല്‌പന്നങ്ങള്‍ വിപണനം ചെയ്‌തതിന്റെ തുക കൃത്യമായി ലഭിക്കുന്നു. ഉപഭോക്‌‌തൃവിലയുടെ ഏറിയ പങ്കും ഉല്‌പാദകനായ കര്‍ഷകന്‌ നേടിയെടുക്കുന്നതില്‍ സ്വാശ്രയകര്‍ഷക സമിതികള്‍ പ്രധാന പങ്ക്‌ നിര്‍വ്വഹിക്കുന്നു.


സ്വാശ്രയകര്‍ഷകസമിതികളുടെ പ്രധാന സവിശേഷതകള്‍:
  • ഉല്‌പാദന മേഖല കേന്ദ്രീകരിച്ചുള്ള വിപണനസംവിധാനം
  • കര്‍ഷകനേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകരുടെ പ്രസ്ഥാനം
  • പരിശീലനം സിദ്ധിച്ച ഭരണസമിതി
  • വി.എഫ്‌.പി.സി.കെ. നല്‍കുന്ന അങ്ങാടി വിലനിലവാരവും പ്രവര്‍ത്തന സഹായങ്ങളും
  • കുറ്റമറ്റ അക്കൗണ്ടിങ്ങ്‌ സംവിധാനവും പ്രതിമാസ ഓഡിറ്റിങ്ങും
  • മെച്ചപ്പെട്ട വിലപേശല്‍ കഴിവ്‌
  • വിപണനശൃംഖലയിലെ കുറഞ്ഞ അംഗസംഖ്യ

വി.എഫ്‌.പി.സി.കെ. നല്‍കുന്ന അടിസ്ഥാനസൗകര്യങ്ങള്‍

കര്‍ഷകസമിതിയുടെ ഘട്ടം
വി.എഫ്‌.പി.സി.കെ. നല്‍കുന്ന ആനുകൂല്യം
നല്‍കുന്ന സമയം
ഘട്ടം I
ബള്‍ക്കിങ്ങ്‌ ഘട്ടം

ഒരു പെട്ടി ത്രാസ്‌,
1 സെറ്റ്‌ അക്കൗണ്‌ട്‌ പുസ്‌തകം
ബള്‍ക്കിങ്ങ്‌ പോയിന്റ്
തുടങ്ങുന്ന അവസരത്തില്‍
ഘട്ടം II
സമിതിയായി ഉയര്‍ത്തിയതിനു ശേഷം

ടെലിഫോണ്‍
ഫര്‍ണീച്ചര്‍ - 1 മേശ,
1 അലമാര, 10 കസേരകള്‍,
ഓഡിറ്റ്‌ ഫീസ്‌,
വാടക, സെക്രട്ടറിയുടെ ശമ്പളം
തുടങ്ങിയ ഇനത്തില്‍
ഒന്നാം വര്‍ഷത്തെ ചിലവ്‌
ആദ്യ ഓഡിറ്റിനുശേഷം
ഘട്ടം III
കുറഞ്ഞത്‌ 15 ലക്ഷം
വിറ്റുവരവ്‌ വര്‍ഷത്തില്‍
മറ്റ്‌ അനുബന്ധ മാനദണ്ഡങ്ങള്‍
സ്ഥലവും കെട്ടിടവും
ഒരു വര്‍ഷം
പിന്നിടുമ്പോള്‍

നിലവില്‍ വി.എഫ്‌.പി.സി.കെ. യുടെ ആഭിമുഖ്യത്തില്‍ 260 സ്വാശ്രയകര്‍ഷക സമിതികള്‍ കേരളത്തിലെ വിവിധ ജില്ലകളിലായി പ്രവര്‍ത്തിച്ചുവരുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഉദ്ദേശം 157.54 കോടി രൂപ വിലമതിക്കുന്ന 98460 ടണ്‍. പഴം, പച്ചക്കറി ഉല്‌പന്ന വിപണനം പ്രസ്‌തുത സമിതികളിലൂടെ നടന്നിട്ടുണ്ട്‌. 87 സ്വാശ്രയ കര്‍ഷക സമിതികള്‍ക്ക്‌ 10-15 ലക്ഷം ചിലവില്‍ സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം നിര്‍മ്മിച്ച്‌ നല്‍കി. 1 സ്ഥലങ്ങളില്‍ കെട്ടിടനിര്‍മ്മാണം പുരോഗമിക്കുന്നു.
നിങ്ങളുടെ അടുത്തുള്ള കര്‍ഷക സമിതിയുടെ വിലാസം
നോക്കുക:
 
(c) 2007, വെജിറ്റബിള്‍ & ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍, കേരളം. (VFPCK). രൂപകല്‍പ്പനയും സാക്ഷാത്കാരവും : വെബ്ബ്‌ സര്‍ക്യൂട്ട്‌ ഇന്ത്യ