സ്വാശ്രയ സംഘാംഗങ്ങളായ കര്‍ഷകര്‍ക്കു വേണ്ടി ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ച്
നടത്തുന്ന വിവിധപദ്ധതികള്‍
1. വിള ഇന്‍ഷുറന്‍സ് പദ്ധതി :
വിള ഇന്‍ഷുറന്‍സ് പദ്ധതി കര്‍ഷകരെ പ്രതികൂല കാലാവസ്ഥകളില്‍ നിന്നും രക്ഷിക്കുന്നു.
യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന
ഈ പദ്ധതിയില്‍ വാഴ, പച്ചക്കറി, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിവയ്‌ക്ക് ഇന്‍ഷുറന്‍സ്
സംരക്ഷണം നല്‍കുന്നു.
പരിധി:
പ്രകൃതിക്ഷോഭം, (കാറ്റ്, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, തീ, വരള്‍ച്ച, ഉരുള്‍പൊട്ടല്‍,
കാട്ടുതീ, ഭൂമികുലുക്കം) മൂലമുള്ള നാശനഷ്ടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണം
നല്‍കുന്നു. വന്യമ്യഗങ്ങള്‍, കൊക്കാന്‍ രോഗം, പിണ്ടിപ്പുഴു എന്നിവ മൂലമുള്ള നഷ്ടങ്ങള്‍ക്കും
ഇന്‍ഷുറന്‍സ് സംരക്ഷണം നല്‍കുന്നു. (പച്ചക്കറികള്‍ക്കും കിഴങ്ങുവര്‍ഗ്ഗങ്ങള്‍ക്കും
പ്രകൃതിക്ഷോഭം മൂലമുള്ള നഷ്ടങ്ങള്‍ക്കു മാത്രമേ ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കുകയുള്ളൂ)
ദി ന്യൂ ഇന്‍ഡ്യാ അഷ്വറന്‍സ് കമ്പനി ലിമിറ്റഡുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന
കര്‍ഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. കുറഞ്ഞ പ്രീമിയം,
വേഗത്തിലുള്ള ക്ലെയിം സെറ്റിലമെന്‍റ് എന്നിവ ഇതിന്‍റെ പ്രത്യേകതകളാണ്.
കര്‍ഷകര്‍ക്ക് മരണത്തിനും അപകടത്തിനുമെതിരെയുള്ള ഒരു നവീന ഇന്‍ഷുറന്‍സ് പദ്ധതി.
എല്‍.ഐ.സി. യുമായി ചേര്‍ന്ന് നടപ്പിലാക്കുന്നു. കുറഞ്ഞ പ്രീമിയം, വേഗത്തിലുള്ള ക്ലെയിം
സെറ്റില്‍മെന്‍റ്, പോളിസി ഉടമകളുടെ കുട്ടികള്‍ക്കുള്ള സ്‌ക്കോളര്‍ഷിപ്പ് എന്നിവ
ഇതിന്‍റെ പ്രത്യേകതകളാണ്.
പ്രീമിയം :
ആകെ 200 രൂപ
ഇതില്‍ 50 രൂപ മാത്രമാണ് കര്‍ഷകന്‍ അടയ്‌ക്കേണ്ടത്. 50 രൂപ വി.എഫ്.പി.സി.കെ.
യും 100 രൂപ കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭ്യമാക്കുന്നു.