»ആമുഖം
»ഉത്പാദന സഹായം
»വിപണിസഹായം
»സാങ്കേതികം
|
|
| |
|
|
| ആമുഖം »
മാതൃസ്ഥാപനം |
കെ.എച്ച്. ഡി.പി - മാതൃസ്ഥാപനം
1993 -ല്‍ യൂറോപ്യന്‍ യൂണിയന്റെയും കേരള ഗവണ്‍മെന്റിന്റെയും സംയുക്ത സംരംഭമായി ആരംഭിച്ച കേരള ഹോര്‍ട്ടികള്‍ച്ചര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം -കെ.എച്ച്. ഡി.പി- എന്ന
130 കോടി രൂപയുടെ പദ്ധതി, പഴം-പച്ചക്കറി മേഖലയുടെ, അനന്തമായ വികസന സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍
ലക്‌ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു. പഴം-പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക, കാര്‍ഷിക
മേഖലയില്‍ സ്വാശ്രയസംഘത്തിന്റെ സാധ്യതകള്‍ പഠിക്കുക തുടങ്ങിയവയായിരുന്നു മറ്റുലക്ഷ്യങ്ങള്‍.
പദ്ധതി ആദ്യമായി തിരുവനന്തപുരം, എറണാകുളം, കോട്ടയം ജില്ലകളിലാണ് നടപ്പിലാക്കിയത്
പിന്നീട് മറ്റ് ജില്ലകളില്‍ കൂടി വ്യാപിപ്പിക്കുകയുണ്ടായി. പഴം-പച്ചക്കറി കര്‍ഷകന്റെ
യഥാര്‍ത്ഥ പ്രശ്‌നം ഫലപ്രദമായ രീതിയില്‍ പരിഹരിക്കുന്നതിന് കെ.എച്ച്. ഡി.പിയിലൂടെ സാധിച്ചു. കൂടാതെ പഴം-പച്ചക്കറി
മേഖലയിലെ വെല്ലുവിളികളെ നേരിടാന്‍ കാര്‍ഷക ശാക്തീകരണം ഉപകരിച്ചു. കെ.എച്ച്. ഡി.പി.യുടെ
വിജയകരമായ പ്രവര്‍ത്തനത്തിന്റെ തുടര്‍സംവിധാനമാണ് കര്‍ഷകരുടെ ഭരണനിര്‍വ്വഹണത്തിലുള്ള
കമ്പനിയായ വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍.
കെ.എച്ച്.ഡി.പി പദ്ധതിയുടെ സംഭാവനകള്‍
- സ്വാശ്രയ സംഘങ്ങളിലെ പഴം പച്ചക്കറി ഉത്പാദനത്തില്‍ 86% വര്‍ദ്ധനവ്
- സംഘാങ്ങളുടെ വരുമാനത്തില്‍ 20 -80% വരെ വര്ദ്ധനവ്
- ദേശസാല്‍കൃത ബാങ്ക് വഴിയുള്ള വായ്പയുടെ വിനിയോഗം ഇരട്ടിയായി വര്ദ്ധിച്ചു. വായ്പ തിരിച്ചടവിലും ഗണ്യമായ വര്‍ദ്ധനവുണ്ടായി
- കാര്ഷിക ഉല്പന്നങ്ങളുടെ വിപണനത്തിലുള്ള നിയന്ത്രണം പൂര്‍ണ്ണമായും കര്ഷകരുടെ കൈകളിലാകുവാന്‍ കൂട്ടായ വിപണന സംവിധാനം സഹായകമായി.
(അവലംബം:എക്സ് എല്‍ ആര്‍ ഐ ജാംഷ്ഡ്പ്പൂര്‍ നടത്തിയ പഠനങ്ങള്‍) |
| |
|
|