Products & Services » കൃഷിരീതികള്‍

  പയര്‍
ശാസ്ത്രീയ നാമം:
ഇനങ്ങള്‍: കുറ്റിപ്പയര്‍: കനകമണി, അനശ്വര, കൈരളി, വരുണ്‍
വള്ളിപ്പയര്‍: ശാരിക, മാലിക, ലോല, വൈജയന്തി
തടപ്പയര്‍: ഭാഗ്യലക്ഷ്‌മി
അനുയോജ്യമായ മണ്ണും, കാലാവസ്ഥയും:
നടീല്‍ സമയം : ഏതു സീസണിലും പയര്‍ കൃഷിചെയ്യാം
ആവശ്യമായ വിത്ത് :: കുറ്റിപ്പയറിന്‌ ഹെക്ടര്‍ ഒന്നിന്‌ - 20-25 കി.ഗ്രാം. വിത്തും വള്ളിപ്പയറിന്‌ ഹെക്ടര്‍ ഒന്നിന്‌ 4-5 കി.ഗ്രാം വിത്തും ആവശ്യമാണ്‌.
വിത്തുപരിചരണം: റൈസോബിയം പ്രയോഗം: 1 കിലോഗ്രാം വിത്തിന്‌ 10 ഗ്രാം റൈസോബിയം കള്‍ച്ചര്‍ കഞ്ഞിവെള്ളവുമായി ചേര്‍ത്ത്‌ വിത്തില്‍ പുരട്ടണം.
നടീല്‍ അകലം: കുറ്റിപ്പയര്‍ - 1 മീ x 10-15 സെ.മീ. അകലം.
വള്ളിപ്പയര്‍ - 2 മീ x 2 മീ. അകലം.
വളപ്രയോഗം : 80 കിലോ ചാണകം. ഒരു സെന്റിന്‌. 20:30:10 കി.ഗ്രാം. പാക്യജനകം: ഭാവഹം: ക്ഷാരം
കീട നിയന്ത്രണം:
  • കായ്‌തുരപ്പന്‍ പുഴുക്കള്‍: തോട്ടം വൃത്തിയാക്കുക, കീടബാധയേറ്റ കായ്‌കള്‍ പറിച്ച്‌ നശിപ്പിക്കുക.
  • ഫെന്‍തയോണ്‍ 1 മില്ലി 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി കളിക്കുക.
  • മുഞ്ഞ: കീടത്തിന്റെ കോളനികള്‍ കാണുന്ന സസ്യഭാഗങ്ങള്‍ പറിച്ച്‌ നശിപ്പിക്കുക. 10 % വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ അല്ലെങ്കില്‍ നാറ്റപൂച്ചെടി- സോപ്പ്‌ മിശ്രിതം തളിക്കുക.
  • ചിത്രകീടം: കീടത്തിന്റെ കോളനികള്‍ കാണുന്ന സസ്യഭാഗങ്ങള്‍ പറിച്ച്‌ നശിപ്പിക്കുക. 10 % വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ അല്ലെങ്കില്‍ നാറ്റപൂച്ചെടി- സോപ്പ്‌ മിശ്രിതം തളിക്കുക.
  • ചാഴി: 4 മി.ലി. മാലത്തിയോണ്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി 20 ഗ്രാം വെളുത്തുള്ളി അരച്ചുചേര്‍ത്ത്‌ അരിച്ചശേഷം തളിക്കുക.
രോഗ നിയന്ത്രണം :
  • കടചീയല്‍, വള്ളിയുണക്കം, ചുവട്‌ വീക്കം: വിത്ത്‌ തടം ചവറ്‌ കൂട്ടി ചുടുക. 1 കിലോ വിത്തിന്‌ 2 ഗ്രാം ബാവിസ്‌റ്റിന്‍ ചേര്‍ത്ത്‌ ഒരു ദിവസം കഴിഞ്ഞ്‌ വിതയ്‌ക്കുക.
  • മൊസയ്‌ക്ക്‌: 10 % വീര്യമുള്ള വേപ്പെണ്ണ എമല്‍ഷന്‍ ഉപയോഗിക്കുക.
വിളവ്:


Back